നഗരത്തിനു നടുവിൽ അധികം തിരക്കില്ലാത്ത ഒരു പ്രദേശത്തു ഒരുമുറി വീട്.. വീടിനു മുന്നിൽ കളിമണ്ണിൽ നിർമിച്ച ശിൽപ്പങ്ങൾ ഉണങ്ങാൻ വച്ചിരിക്കുന്നു.. ചിലതു ഛായം പൂശി ഭംഗി ആക്കി വച്ചിരിക്കുന്നു.. അത് വേലുവിന്റെ വീടാണ് പന്ത്രണ്ടു വർഷം മുൻപ് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിൽ നിന്നു കേരളത്തിൽ എത്തിയതാണ് വേലു. കളിമണ്ണിൽ ശിൽപ്പങ്ങൾ ഉണ്ടാക്കി ചായം പൂശി വിറ്റായിരുന്നു വേലു തന്റെ കുടുംബം നോക്കിയിരുന്നത്. പുലർച്ചെ എഴുനേറ്റു രണ്ടു ചുമലിലും ശില്പങ്ങൾ തൂക്കി.. കിലോമീറ്ററുകൾ നടക്കും അവൻ കച്ചവടത്തിനായി. വേലു ഉണ്ടാക്കുന്ന കൃഷ്ണന്റെ ശില്പങ്ങൾക്കു ആവശ്യക്കാർ ഏറെ ആയിരുന്നു കാരണം അത്രയ്ക്കു ഭംഗി യാണ് കാണാൻ.. " വേലുന്റെ കൃഷ്ണ വിഗ്രഹം ശരിക്കും ജീവാണുള്ളത് പോലെ.. ന്താ ഭംഗി അത് കാണാൻ.. എന്താ തേജസ്സു.. ന്റെ കൃഷ്ണാ.. " ശിൽപ്പം കണ്ടു ക്ഷേത്രത്തിലെ പൂജാരി ഒരിക്കൽ പറഞ്ഞതാണ്.. വേലുവും ഗൗരിയും കൂടാതെ അവരുടെ കൂടെ വേറെ ഒരാളും കൂടെ ഉണ്ടായിരുന്നു. അവരുടെ മകൾ കണ്മണി. പത്തു വയസായി അവൾക്കു.. വേലുവിന്റെയും ഗൗരിയുടെയും ജീവനായിരുന്നു അവൾ.. ...
അക്ഷരങ്ങൾ പൂത്തൊരു മരം...