--------------------------------------------------- അമ്മ പുതപ്പിച്ച പുതപ്പിനുള്ളിൽ നിന്ന് മെല്ലെ ഇറങ്ങി അമ്മു മോൾ വീടിന്റെ ഉമ്മറത്തേക്ക് നടന്നു.. കണ്ണ് തിരുമ്മി കൊണ്ട് നീട്ടി ഒരു കോട്ടുവാ ഇട്ട ശേഷം അവൾ മുറ്റത്തേക്ക് നോക്കി. മഴയ്ക്ക് ഒരു ശമനവും ഇല്ല... " തിരുവോണം ആയിട്ടും എന്തൊരു മഴയാ ഈശ്വരാ.. " അടുക്കളയിൽ നിന്ന് അമ്മ പറയുന്നത് കേട്ടു. ഈ മഴയിൽ എങ്ങനെ പൂപ്പറിക്കാൻ ഇറങ്ങും. അവൾ മനസ്സിൽ പറഞ്ഞു. മഴ നനയുന്നത് കണ്ടാൽ അമ്മയുടെ വക ഓണത്തല്ല് ഉറപ്പാണ്. മുത്തശ്ശന്റെ കുടയെടുത്തു അവൾ മുറ്റത്തിറങ്ങി. മുറ്റം എല്ലാം വെള്ളം മുങ്ങിയിരുന്നു.. പറമ്പിൽ ഒക്കെ വെള്ളം കെട്ടി കിടക്കുകയാണല്ലോ. മുറ്റത്തിന്റ കോണിൽ ഉള്ള മാവിൽ ഒരു കാക്ക നനഞ്ഞിരിപ്പുണ്ട്.. " നിനക്കു ഓണം ഇല്ലേ കാക്കേ.. പൂക്കാലം ഇടണ്ടേ..?? " അവൾ കാക്കയോട് ഉറക്കെ ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരം തന്നത് അമ്മ ആയിരുന്നു... തവിയുമായ് ഉമ്മറത്ത് തന്നെ നോക്കി കളി തുള്ളി നിക്കയാണ് അമ്മ.. "ഡി ഇങ്ങട്ടു കയറി വാ.. മഴയത്തു നിന്ന് പനി പിടിപ്പിച്ചുവെക്കാൻ.. " പെട്ടെന്ന് അമ്മു അകത്തേക്...
Ezhuthumaram_എഴുത്ത്മരം
അക്ഷരങ്ങൾ പൂത്തൊരു മരം...