Posts

Showing posts from 2025

ഞാനും നീയും

Image
അന്നത്തെ ഞാനും നീയും ആണോ നമ്മൾ? അതോ ഇന്നത്തെ ഞാനും നീയും ആണോ? അല്ല. അന്നിന്റെയും ഇന്നിന്റെയും  ഇടയിൽ എവിടെയോ നമ്മൾ മരവിച്ചു പോയിരിക്കുന്നു

നോവ്

Image
നഗരത്തിനു നടുവിൽ അധികം തിരക്കില്ലാത്ത ഒരു പ്രദേശത്തു ഒരുമുറി വീട്..  വീടിനു മുന്നിൽ കളിമണ്ണിൽ നിർമിച്ച ശിൽപ്പങ്ങൾ ഉണങ്ങാൻ വച്ചിരിക്കുന്നു..  ചിലതു ഛായം പൂശി  ഭംഗി ആക്കി വച്ചിരിക്കുന്നു..  അത് വേലുവിന്റെ വീടാണ്  പന്ത്രണ്ടു വർഷം മുൻപ് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിൽ നിന്നു കേരളത്തിൽ എത്തിയതാണ് വേലു.  കളിമണ്ണിൽ ശിൽപ്പങ്ങൾ ഉണ്ടാക്കി ചായം പൂശി വിറ്റായിരുന്നു വേലു തന്റെ കുടുംബം നോക്കിയിരുന്നത്.  പുലർച്ചെ എഴുനേറ്റു രണ്ടു ചുമലിലും ശില്പങ്ങൾ തൂക്കി.. കിലോമീറ്ററുകൾ നടക്കും അവൻ കച്ചവടത്തിനായി. വേലു ഉണ്ടാക്കുന്ന കൃഷ്ണന്റെ ശില്പങ്ങൾക്കു  ആവശ്യക്കാർ ഏറെ ആയിരുന്നു കാരണം അത്രയ്ക്കു ഭംഗി യാണ് കാണാൻ..  " വേലുന്റെ കൃഷ്ണ വിഗ്രഹം ശരിക്കും ജീവാണുള്ളത് പോലെ..  ന്താ ഭംഗി അത് കാണാൻ..  എന്താ തേജസ്സു.. ന്റെ കൃഷ്ണാ.. " ശിൽപ്പം കണ്ടു ക്ഷേത്രത്തിലെ പൂജാരി ഒരിക്കൽ പറഞ്ഞതാണ്..  വേലുവും ഗൗരിയും കൂടാതെ അവരുടെ കൂടെ വേറെ ഒരാളും കൂടെ ഉണ്ടായിരുന്നു.  അവരുടെ മകൾ കണ്മണി. പത്തു വയസായി അവൾക്കു..  വേലുവിന്റെയും ഗൗരിയുടെയും  ജീവനായിരുന്നു അവൾ..   ...

കാത്തിരിപ്പ്

"ന്തിനാ വാസു ന്റെ ഇല്ല ഡ്രെസ്സും എടുത്തു പെട്ടിയിൽ വയ്ക്കുന്നെ.?  രണ്ടീസം കഴിഞ്ഞാൽ നീ എന്നെ എങ്ങോട്ട് കൂട്ടികൊണ്ടു വരില്ലേ..??  " ദേവു അമ്മ ആശങ്കയോടെ മകനോട് ചോദിച്ചു.  " മ്മ്..  ബിസിനസ്‌ ടൂർ കഴിഞ്ഞു ഞാനും പ്രിയയും ഒരുമിച്ചു വന്നോളാം അമ്മയെ കൂട്ടികൊണ്ട് വരാൻ.. " മുഖത്തു നോക്കാതെ വാസു മറുപടി പറഞ്ഞു കുളിക്കാനായി കയറി.  " രണ്ടീസം കഴിഞ്ഞാൽ ഓണം അല്ലേ..??  ഈ യാത്ര ഒഴിവാക്കി കൂടായിരുന്നോ പ്രിയേ നിങ്ങള്ക്ക്..??  അമ്മ ചോദിച്ച പെട്ടെന്ന് ചോദിച്ച ചോദ്യം  കേട്ടു പ്രിയ ഒന്ന് ഞെട്ടി..  "അത് പിന്നെ അമ്മേ..  വാസുവിന് പ്രൊമോഷനു സാധ്യത ഉണ്ടെന്ന പറയുന്നേ അപ്പൊ പിന്നെ..  പാതി വഴിയിൽ മറുപടി നിർത്തി അവൾ അകത്തേക്ക് പോയി..  ഈ കുട്ടിയോളുടെ ഒരു കാര്യം..  ദേവു അമ്മ നെടുവീർപ്പ് ഇട്ടുകൊണ്ട് സ്വയം പറഞ്ഞു..  അടുത്ത ദിവസം രാവിലെ വാസു അമ്മയെ വിളിച്ചു ഉണർത്തി.  " അമ്മേ പോകണ്ടേ എഴുന്നേൽക്ക്.... " ദേവു അമ്മ പതിയെ എഴുനേറ്റു..  പ്രഭാത  കർമങ്ങൾ ചെയ്തു..  ഉമ്മറത്തേക്ക് വന്നു.  "വാ അമ്മേ ചായ കഴിക്കാം " വാസു വിളിച്ചു..  മ്മ് വരാം....