Skip to main content

ഉണങ്ങാത്ത തുമ്പപ്പൂ മാല..


---------------------------------------------------
അമ്മ പുതപ്പിച്ച പുതപ്പിനുള്ളിൽ നിന്ന് മെല്ലെ ഇറങ്ങി അമ്മു മോൾ വീടിന്റെ ഉമ്മറത്തേക്ക് നടന്നു..  കണ്ണ് തിരുമ്മി കൊണ്ട് നീട്ടി ഒരു കോട്ടുവാ ഇട്ട ശേഷം അവൾ മുറ്റത്തേക്ക് നോക്കി.  മഴയ്ക്ക് ഒരു ശമനവും ഇല്ല... 
" തിരുവോണം ആയിട്ടും എന്തൊരു മഴയാ ഈശ്വരാ.. " അടുക്കളയിൽ നിന്ന് അമ്മ പറയുന്നത് കേട്ടു.   
ഈ മഴയിൽ എങ്ങനെ പൂപ്പറിക്കാൻ ഇറങ്ങും.  അവൾ മനസ്സിൽ പറഞ്ഞു. മഴ നനയുന്നത് കണ്ടാൽ അമ്മയുടെ വക ഓണത്തല്ല് ഉറപ്പാണ്. 
മുത്തശ്ശന്റെ കുടയെടുത്തു അവൾ മുറ്റത്തിറങ്ങി. മുറ്റം എല്ലാം വെള്ളം മുങ്ങിയിരുന്നു.. പറമ്പിൽ ഒക്കെ വെള്ളം കെട്ടി കിടക്കുകയാണല്ലോ. മുറ്റത്തിന്റ കോണിൽ ഉള്ള മാവിൽ ഒരു കാക്ക നനഞ്ഞിരിപ്പുണ്ട്..  
" നിനക്കു ഓണം ഇല്ലേ കാക്കേ..  പൂക്കാലം ഇടണ്ടേ..?? " അവൾ കാക്കയോട് ഉറക്കെ ചോദിച്ചു. 
ആ ചോദ്യത്തിനുള്ള ഉത്തരം തന്നത് അമ്മ ആയിരുന്നു... തവിയുമായ് ഉമ്മറത്ത് തന്നെ നോക്കി കളി തുള്ളി നിക്കയാണ് അമ്മ.. 
"ഡി ഇങ്ങട്ടു കയറി വാ..  മഴയത്തു നിന്ന് പനി പിടിപ്പിച്ചുവെക്കാൻ.. " 
പെട്ടെന്ന് അമ്മു അകത്തേക്ക് ഓടി കയറി..  മുത്തശ്ശന്റെ കിടക്കുന്ന പുതപ്പിനടിയിൽ മുത്തശ്ശന്നെ കെട്ടിപിടിച്ചു കയറി കിടന്നു... 
മുത്തശ്ശൻ അടുത്തുണ്ടെങ്കിൽ തല്ലിൽ നിന്ന് രക്ഷപെടാം..  
"എന്ത് വികൃതിയ മുത്തശ്ശന്റെ കാന്താരി കാണിച്ചേ അമ്മെടെ അടുത്ത് " മുത്തശ്ശൻ അവളെ കെട്ടിപിടിച്ചോണ്ട് ചോദിച്ചു.. 
" ഒന്നുല്ല മുത്തശ്ശാ ഇന്ന് ഓണം അല്ലേ..  പൂക്കളം ഇടണ്ടേ..  പൂ പറിക്കാൻ മുറ്റത്തിറങ്ങിയതിനാ ഈ അമ്മ....  "
സാരമില്ല മഴ മാറീട്ടു മുത്തശ്ശനും കൂടാം മോൾടെ കൂടെ പൂക്കളം ഇടാൻ പോരെ..  ഇനി എന്റെ കാന്താരി ഒന്ന് ചിരിച്ചേ... 
അവൾ ചിരിച്ചോണ്ട് മുത്തശ്ശന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. 
അമ്മുന്റെ കയ്യും പിടിച്ചു മുത്തശ്ശൻ ഉമ്മറത്തു നീക്കിയിട്ടിരിക്കുന്ന ചാരുകസേരയിൽ ഇരുന്നു..  അവളെ പിടിച്ചു മടിയിൽ ഇരുത്തി.  മഴയെ നോക്കി നെടുവീർപ്പ് ഇട്ടു കൊണ്ട്.. കൈ ചൂണ്ടി വീടിനു മുന്നിൽ ഉള്ള കൊല്ലി മല കാണിച്ചു പറഞ്ഞു.. 
"അമ്മു നോക്ക് കൊല്ലിമലയിൽ നിന്ന് വെള്ളം ചാടി ഇറങ്ങുന്നത് കണ്ടോ.. " 
അദ്ബുധത്തോടെ അവൾ അത് നോക്കി ഇരുന്നു.. 
"മിനീ അവൻ വിളിക്കുകയോ മറ്റോ ചെയ്തോ..?? " മുത്തശ്ശൻ അടുക്കളയിലേക്കു അമ്മയോട് വിളിച്ചു ചോദിച്ചു.. 
"ഇല്ല അച്ഛാ..  ഈ ഫോൺ ചത്തിട്ടു ദിവസം രണ്ടായി..  മഴ തുടങ്ങിയതിൽ പിന്നെ മൊബൈൽ ഫോണിൽ ആണെങ്കിൽ റെയ്ഞ്ചും ഇല്ല..  ഇന്നലെ രാത്രി വിളിച്ചു ചെന്നൈയിൽ എത്തി എന്ന് പറഞ്ഞു..  എന്താ ഏതാ എന്ന് ചോദിക്കും മുൻപ് കട്ട്‌ ആവുകയും ചെയ്തു..  ഈ നശിച്ച മഴ.. " കയ്യിലെ പാത്രം ഉറക്കെ നിലത്തു വച്ചു കൊണ്ട് അമ്മ മഴയെ ശപിച്ചു.. 
അച്ഛൻ ദുബായിൽ ആണ് ഇന്നലെ വരേണ്ടിയിരുന്നതാണത്രേ..  പക്ഷെ മഴ കാരണം വിമാനം ഒന്നും ഉറങ്ങാൻ കഴിയുന്നില്ല എന്ന്..  അത് കൊണ്ട് അച്ഛന്റെ വിമാനം ചെന്നൈയിൽ ആണ് erakkiyathu എന്ന് ഇന്നലെ മുത്തശ്ശൻ പൂ പറിച്ചു തരുന്നതിനു ഇടയിൽ  അടുത്തവീട്ടിലെ കൃഷ്ണൻ ചേട്ടനോട് പറയുന്നത് കേട്ടു..  
"അച്ഛാ രണ്ടു ഇല കൂടെ മുറിക്കണേ.. ഇലയട ഉണ്ടാക്കാന.. " 
അമ്മ അടുക്കളയിൽ തകൃതി ആയി പാചകത്തിലാണ്..  അച്ഛൻ വരുന്നതിന്റെ ഒരുക്കം.. മാത്രമല്ല ഇന്ന് തിരുവോണ നാളിൽ അച്ഛന്റെ പിറന്നാൾ കൂടെയാണ്.. 
അച്ഛൻ എന്ന് വരുമ്പോൾ ഞാനും ഒരു സമ്മാനം കരുതി വച്ചിട്ടുണ്ട്..  എന്താണെന്നറിയോ..  ഒരു തുമ്പപ്പൂ മാല.  ഇന്നലെ പൂക്കളം ഇടാൻ അമ്മ പറിച്ചു തന്ന തുമ്പ പൂക്കൾ കൊടുത്തു ഉണ്ടാക്കിയതാണ്..  അച്ഛന് പിറന്നാൾ സമ്മാനം കൊടുക്കാൻ.. 
" അമ്മു വന്നു കുളിച്ചേ.. ഓണക്കോടി ഉടുക്കണ്ടേ വാ..  " അമ്മ വിളിച്ചു..  കുളിമുറിയിൽ കൊണ്ടുപോയി തലയിൽ എണ്ണ തേപ്പിക്കുമ്പോൾ അമ്മു ചോദിച്ചു സദ്യ കഴിക്കാറാകുമ്പോഴേക്കും അച്ഛൻ വരുവോ അമ്മേ.. 
"അറിയില്ല എന്റെ മോളേ..  നിന്റെ അച്ഛൻ എന്തേലും തെളിച്ചു പറയ്യോ..?? "
പെട്ടെന്ന് അമ്മയുടെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ടു.. 
അമ്മേ ഫോൺ എടുത്തു നോക്ക് അച്ഛനാവും..
ഹാ കേട്ടെ ഡി പെണ്ണെ ഞാൻ നോക്കട്ടെ..   
"ഹലോ.. ഹ ചേട്ടാ പറയു..  പുറപ്പെട്ടോ.. ബസ്സിലോ.. ഹെലോ ഹെലോ.. "
പോയി മഴ കാരണം ആര് വിളിച്ചാലും പറഞ്ഞാലും കിട്ടില്ല..  
"അവനാണോ മോളെ വിളിച്ചേ "മുത്തശ്ശൻ ഉമ്മറത്ത് നിന്ന് ചോദിക്കുന്നത് കേട്ടു.. 
"ഹ അച്ഛാ..  ചെന്നൈയിൽ നിന്നും പാലക്കാട് വഴി ഒരു ബസ്സ്‌ കിട്ടി എന്ന് പറഞ്ഞു..  അപ്പോഴേക്കും കട്ട്‌ ആയി എന്തായാലും നാളെ രാവിലെ ആവും എത്താൻ എന്ന് തോനുന്നു. "അതും പറഞ്ഞു അമ്മ കുളിമുറിയിൽ അമ്മുന്റെ അടുത്തേക്ക് വന്നു..  സോപ്പിൽ കുമിള ഉണ്ടാക്കി കൊണ്ട് കളിക്കുകയായിരുന്നു അമ്മു.. 
ഡി നീ എന്താ ഈ കളിക്കുന്നെ..  കുളിച്ചിട്ടു വേഗം വന്നേ..  മുത്തശ്ശന് വിശക്കുന്നുണ്ടാവും വാ സദ്യ കഴിക്കാം.. 
അപ്പൊ അച്ഛൻ ഇന്ന് വരില്ലേ.. അവൾ സങ്കടത്തോടെ ചോദിച്ചു.. 
ഇല്ല അമ്മു അച്ഛൻ നാളെയെ വരൂ.. അമ്മയുടെ വാക്കിലും nirasayum സങ്കടവും നിഴലിച്ചിരുന്നു... 
"മുത്തശ്ശാ..  അച്ഛൻ എന്നും വരില്ലാന്നു.. " കരഞ്ഞു കൊണ്ട് മുത്തശ്ശനോട് അവൾ പരാതി പറഞ്ഞു.. 
"അയ്യേ മുത്തശ്ശന്റെ കാന്താരി കരയണോ..??  അച്ഛൻ നാളെ രാവിലെ വരില്ലേ.. സദ്യ കഴിച്ചു എന്റെ മോൾക്ക്‌ ഞാൻ ഒരു കഥ പറഞ്ഞു തരാം..  ഇപ്പോൾ എന്റെ മോൾക്ക്‌ സന്തോഷായില്ലേ..  ഇനി എന്റെ കാന്താരി പോയി ഓണക്കോടി ഉടുത്തു വന്നേ..  സദ്യ കഴിക്കണ്ടേ.. "
മ്മ്മ്  അവൾ മൂളിക്കൊണ്ടു അകത്തേക്ക് ഓടി.. 
നേരം സന്ധ്യയായി..  
ഈ മഴ നിക്കേണ്ട കൊളൊന്നും ഇല്ലല്ലോ എന്റെ ദൈവങ്ങളെ..  മുത്തശ്ശൻ സ്വയം പറഞ്ഞു നെടുവീർപ്പ് ഇടുന്നത് കേട്ടു.. 
മോളെ ദ അച്ഛൻ വിളിക്കുന്നു നിന്നെ..  അകത്തു നിന്ന് അമ്മയുടെ വിളികേട്ടു അവൾ ഓടി പോയി ഫോൺ എടുത്തു..  
"ഹലോ അച്ഛാ..  അച്ഛൻ എപ്പോഴാ വര്യാ..  അച്ഛന്റെ പിറന്നാൾ സമ്മാനം കൊണ്ട് ഞാൻ രാവിലെ മുതൽ കാത്തിരിക്ക്യ..  ഒന്ന് വേഗം വാ.. "അവൾ ചിണുങ്ങി.. 
"മോൾ നാളെ ഉറങ്ങി എഴുനേൽക്കുമ്പോഴേക്കും അച്ഛൻ വരാം കേട്ടോ " ഇത്രയും മറുപടി കേൾക്കുമ്പോഴേക്കും ഫോൺ കട്ട്‌ ആയി.. 
"അമ്മു വന്നു കിടക്കു.. " അമ്മ വന്നു പറഞ്ഞു 
അമ്മയുടെ അടുത്ത് കയറി കിടക്കുമ്പോൾ കയ്യിൽ അച്ഛനുള്ള സമ്മാനമായ തുമ്പപ്പൂ മാല യും മുറുകെ പിടിച്ചിരുന്നു..  അസ്ഹഖിന് വന്നയുടൻ കൊടുക്കാൻ..  നാളെ അച്ഛൻ വന്നിട്ട് ടൗണിൽ സിനിമ കാണാൻ പോകണം.. കളിപ്പാട്ടങ്ങൾ വാങ്ങാൻ പോകണം ഐസ് ക്രീം വാങ്ങികഴിക്കണം..  കുരെ കാര്യങ്ങൾ ഉണ്ട് ഞങ്ങൾക്ക് എന്ന് അമ്മയോട് പറഞ്ഞു.. ഒരു കള്ളച്ചിരിയോടെ അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ammaye കെട്ടിപിടിച്ചു കിടന്നു..  ആ കുരുന്നു കൺകളിൽ മെല്ലെ ഉറക്കം വന്നു മൂടി... 
അടുത്ത ദിവസം രാവിലെ റോഡിൽ തന്റെ മകളെ കാണാൻ കൊതിയോടെ ബസ്സിറങ്ങിയ അച്ഛന് കണ്ണൻ കഴിഞ്ഞത്.. തന്റെ വീട് നിന്നിടത്തു ഒലിച്ചിറങ്ങിയ മണ്ണും ചെളിയും ആയിരുന്നു..  ഇന്നലെ രാത്രി കൊല്ലിമലയിൽ  ഉരുൾ പൊട്ടലിൽ തന്റെ വീടിനെ ഭൂമി വിഴുങ്ങിയിരുന്നു..  കണ്ടെടുത്ത മൃതദേഹങ്ങളിൽ ഒരു വാടിയ തുമ്പപ്പൂവായി അവളും ഉറങ്ങുന്നു.. 
അവളുടെ കൈകളിൽ ചെളി പറ്റാതെ മുറുകെ പിടിച്ചു കൊണ്ട് തുമ്പപ്പൂ മാലയും.. 

Comments

Popular posts from this blog

കാത്തിരിപ്പ്

"ന്തിനാ വാസു ന്റെ ഇല്ല ഡ്രെസ്സും എടുത്തു പെട്ടിയിൽ വയ്ക്കുന്നെ.?  രണ്ടീസം കഴിഞ്ഞാൽ നീ എന്നെ എങ്ങോട്ട് കൂട്ടികൊണ്ടു വരില്ലേ..??  " ദേവു അമ്മ ആശങ്കയോടെ മകനോട് ചോദിച്ചു.  " മ്മ്..  ബിസിനസ്‌ ടൂർ കഴിഞ്ഞു ഞാനും പ്രിയയും ഒരുമിച്ചു വന്നോളാം അമ്മയെ കൂട്ടികൊണ്ട് വരാൻ.. " മുഖത്തു നോക്കാതെ വാസു മറുപടി പറഞ്ഞു കുളിക്കാനായി കയറി.  " രണ്ടീസം കഴിഞ്ഞാൽ ഓണം അല്ലേ..??  ഈ യാത്ര ഒഴിവാക്കി കൂടായിരുന്നോ പ്രിയേ നിങ്ങള്ക്ക്..??  അമ്മ ചോദിച്ച പെട്ടെന്ന് ചോദിച്ച ചോദ്യം  കേട്ടു പ്രിയ ഒന്ന് ഞെട്ടി..  "അത് പിന്നെ അമ്മേ..  വാസുവിന് പ്രൊമോഷനു സാധ്യത ഉണ്ടെന്ന പറയുന്നേ അപ്പൊ പിന്നെ..  പാതി വഴിയിൽ മറുപടി നിർത്തി അവൾ അകത്തേക്ക് പോയി..  ഈ കുട്ടിയോളുടെ ഒരു കാര്യം..  ദേവു അമ്മ നെടുവീർപ്പ് ഇട്ടുകൊണ്ട് സ്വയം പറഞ്ഞു..  അടുത്ത ദിവസം രാവിലെ വാസു അമ്മയെ വിളിച്ചു ഉണർത്തി.  " അമ്മേ പോകണ്ടേ എഴുന്നേൽക്ക്.... " ദേവു അമ്മ പതിയെ എഴുനേറ്റു..  പ്രഭാത  കർമങ്ങൾ ചെയ്തു..  ഉമ്മറത്തേക്ക് വന്നു.  "വാ അമ്മേ ചായ കഴിക്കാം " വാസു വിളിച്ചു..  മ്മ് വരാം..  ദേവു അമ്മ പതുക്കെ ഡൈനിങ് ടേബിൾ നു അടുത്തെത്തി.

നോവ്

നഗരത്തിനു നടുവിൽ അധികം തിരക്കില്ലാത്ത ഒരു പ്രദേശത്തു ഒരുമുറി വീട്..  വീടിനു മുന്നിൽ കളിമണ്ണിൽ നിർമിച്ച ശിൽപ്പങ്ങൾ ഉണങ്ങാൻ വച്ചിരിക്കുന്നു..  ചിലതു ഛായം പൂശി  ഭംഗി ആക്കി വച്ചിരിക്കുന്നു..  അത് വേലുവിന്റെ വീടാണ്  പന്ത്രണ്ടു വർഷം മുൻപ് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിൽ നിന്നു കേരളത്തിൽ എത്തിയതാണ് വേലു.  കളിമണ്ണിൽ ശിൽപ്പങ്ങൾ ഉണ്ടാക്കി ചായം പൂശി വിറ്റായിരുന്നു വേലു തന്റെ കുടുംബം നോക്കിയിരുന്നത്.  പുലർച്ചെ എഴുനേറ്റു രണ്ടു ചുമലിലും ശില്പങ്ങൾ തൂക്കി.. കിലോമീറ്ററുകൾ നടക്കും അവൻ കച്ചവടത്തിനായി. വേലു ഉണ്ടാക്കുന്ന കൃഷ്ണന്റെ ശില്പങ്ങൾക്കു  ആവശ്യക്കാർ ഏറെ ആയിരുന്നു കാരണം അത്രയ്ക്കു ഭംഗി യാണ് കാണാൻ..  " വേലുന്റെ കൃഷ്ണ വിഗ്രഹം ശരിക്കും ജീവാണുള്ളത് പോലെ..  ന്താ ഭംഗി അത് കാണാൻ..  എന്താ തേജസ്സു.. ന്റെ കൃഷ്ണാ.. " ശിൽപ്പം കണ്ടു ക്ഷേത്രത്തിലെ പൂജാരി ഒരിക്കൽ പറഞ്ഞതാണ്..  വേലുവും ഗൗരിയും കൂടാതെ അവരുടെ കൂടെ വേറെ ഒരാളും കൂടെ ഉണ്ടായിരുന്നു.  അവരുടെ മകൾ കണ്മണി. പത്തു വയസായി അവൾക്കു..  വേലുവിന്റെയും ഗൗരിയുടെയും  ജീവനായിരുന്നു അവൾ..   കച്ചവടത്തിനായി നടക്കുന്നതിനിടയിൽ വേലു  എന്നും ടൗണിലെ ടെസ്റ്റിലെസ്ന്റെ മുന്