Skip to main content

നോവ്


നഗരത്തിനു നടുവിൽ അധികം തിരക്കില്ലാത്ത ഒരു പ്രദേശത്തു ഒരുമുറി വീട്..  വീടിനു മുന്നിൽ കളിമണ്ണിൽ നിർമിച്ച ശിൽപ്പങ്ങൾ ഉണങ്ങാൻ വച്ചിരിക്കുന്നു..  ചിലതു ഛായം പൂശി  ഭംഗി ആക്കി വച്ചിരിക്കുന്നു..  അത് വേലുവിന്റെ വീടാണ്  പന്ത്രണ്ടു വർഷം മുൻപ് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിൽ നിന്നു കേരളത്തിൽ എത്തിയതാണ് വേലു.  കളിമണ്ണിൽ ശിൽപ്പങ്ങൾ ഉണ്ടാക്കി ചായം പൂശി വിറ്റായിരുന്നു വേലു തന്റെ കുടുംബം നോക്കിയിരുന്നത്.  പുലർച്ചെ എഴുനേറ്റു രണ്ടു ചുമലിലും ശില്പങ്ങൾ തൂക്കി.. കിലോമീറ്ററുകൾ നടക്കും അവൻ കച്ചവടത്തിനായി. വേലു ഉണ്ടാക്കുന്ന കൃഷ്ണന്റെ ശില്പങ്ങൾക്കു  ആവശ്യക്കാർ ഏറെ ആയിരുന്നു കാരണം അത്രയ്ക്കു ഭംഗി യാണ് കാണാൻ.. 
" വേലുന്റെ കൃഷ്ണ വിഗ്രഹം ശരിക്കും ജീവാണുള്ളത് പോലെ..  ന്താ ഭംഗി അത് കാണാൻ..  എന്താ തേജസ്സു.. ന്റെ കൃഷ്ണാ.. " ശിൽപ്പം കണ്ടു ക്ഷേത്രത്തിലെ പൂജാരി ഒരിക്കൽ പറഞ്ഞതാണ്.. 
വേലുവും ഗൗരിയും കൂടാതെ അവരുടെ കൂടെ വേറെ ഒരാളും കൂടെ ഉണ്ടായിരുന്നു.  അവരുടെ മകൾ കണ്മണി. പത്തു വയസായി അവൾക്കു..  വേലുവിന്റെയും ഗൗരിയുടെയും  ജീവനായിരുന്നു അവൾ..  
കച്ചവടത്തിനായി നടക്കുന്നതിനിടയിൽ വേലു  എന്നും ടൗണിലെ ടെസ്റ്റിലെസ്ന്റെ മുന്നിൽ പോയി നിൽക്കും വേറെ ഒന്നിനും അല്ല..  അവിടെ തൂക്കി ഇട്ടിരിക്കുന്ന ഒരു കസവിന്റെ കുഞ്ഞുടുപ്പുണ്ട്..  അത്  കണ്മണിക്ക് വാങ്ങികൊടുക്കണം എന്നുള്ളത് അവന്റെ വളരെ കാലത്തെ മോഹം ആണ്.. എന്നും കടയുടെ മുന്നിൽ എങ്ങനെ വന്നു നിൽക്കുന്നത് കണ്ടാൽ കടയുടമ ജോസഫേട്ടൻ ഒരിക്കൽ ചോദിച്ചു " ന്താ ഡാ വേലു എന്നും കടയുടെ മുന്നിൽ ഒരു ചുറ്റിക്കളി..  മ്മ്മ്..?? 
"ഒന്നുല്ല സാറേ..  ആ മഞ്ച ഡ്രെസ്സുക്കു എന്നാ കാസ് വറും.. വാങ്ങരുതുക്ക്..??  അവൻ വിക്കി വിക്കി ചോദിച്ചു... 
ഓഹ് ഇതോ.. ഇതൊന്നും നിനക്കു വാങ്ങാൻ പറ്റിയതല്ല.. ഇതിനൊക്കെ രണ്ടായിരം രൂപയോളം വരും..  ഇവിടുന്നു കിടന്നു കറങ്ങാതെ പോയെ പോയെ.. പുച്ഛത്തോടെ ആയിരുന്നു ജോസെഫേട്ടന്റെ മറുപടി..  സങ്കടത്തോടെ  അവൻ തിരിഞ്ഞു നടന്നു..  അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൻ ഗൗരിയോടായി പറഞ്ഞു.. 
" ഡീ ഒറു നാൾ നാൻ അന്ത ഡ്രെസ്സു വാങ്ങിടും.. നമ്മുടെ കണ്മണിക്കാകെ "
മ്മ് നടന്ന മാതിരി താൻ.. ഇതും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു.. 
കണ്മണിക്ക്  കളിക്കാൻ കളിമണ്ണിൽ ഒരു ഉണ്ണിക്കണ്ണന്റെ രൂപം ഉണ്ടാക്കി കൊടുത്തിട്ടുണ്ട് വേലു..  സ്കൂൾ വിട്ട് വന്നാൽ പിന്നേ എന്നും അവൾ ആ  ഉണ്ണി കണ്ണനെയും  എടുത്തു കളിയാണ്..  കണ്ണനെ കുളിപ്പിച്ച് പൊട്ടു തൊട്ടു..  ഉറങ്ങുമ്പോൾ കൂടെ കിടത്തി അവളും കൂടെ കിടക്കും ..  എല്ലാ സമയവും  അവളുടെ കൂടെ ആ  കൃഷ്ണന്റെ ശിൽപ്പവും  ഉണ്ടാകും.. 

താമസം ഒരു മുറി വീട്ടിലാണെങ്കിലും അതായിരുന്നു വേലുവിന്റെ സ്വർഗം..  അവന്റെ കുടുംബം ആയിരുന്നു അവനു എല്ലാം.. 

അങ്ങനെയിരിക്കെ മണിക്കുട്ടിയുടെ പിറന്നാൾ വന്നു.. 
"കഴിയുന്നത് ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആണെങ്കിലും അവളല്ലേ എന്റെ എല്ലാം..  എടീ ഇന്ന് നമ്മ കണ്മണിക്ക് പുറന്ന നാൾ..  ഇന്ന് ഒരു നാൾ എങ്കിലും അവളെ നാൻ രാസകുമാരി ആക്കിടും,  ഇന്നത്തെ വ്യാപാര കാസ് എല്ലാമേ അവള്ക്കു പുറന്നാൽ സമ്മാനം വാങ്ങരുതുക്ക് .. " വേലു ഗൗരിയെ നോക്കി പറഞ്ഞു.. 
പതിവിലും നേരത്തെ എന്നവൻ ശില്പങ്ങളും ആയി ഇറങ്ങി..  വീടുകളിലും കടകളിലും എല്ലാം കയറി അലഞ്ഞു..  നടന്നു നടന്നു ഉച്ചയായി..  ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിലേക്ക് പതുക്കെ നടന്നു..  പെട്ടെന്ന് അവൻ നിന്നു..  ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ചിലപ്പോൾ കണ്മണിക്കുള്ള ഡ്രെസ്സിനു പൈസ തികഞ്ഞില്ലെങ്കിലോ..  അവൻ ഓർത്തു..  അവിടുന്ന് ഒരു ഗ്ലാസ്‌ ചൂട് വെള്ളവും വാങ്ങി കുടിച്ചു അവൻ വീണ്ടും നടന്നു. സമയം വൈകീട്ട് ആയി നടന്നു നടന്നു അവൻ ടൗണിലെ തുണിക്കടയ്ക്കു മുന്നിൽ എത്തി.  കീശയിലെ പൈസ എടുത്തു എന്നിട്ട് നോക്കി രണ്ടായിരത്തി പതിനഞ്ചു രൂപയുണ്ട്..  അവൻ സന്തോഷത്തോടെ ഓടി കടയിൽ കയറി.. 
വേലുവിനെ കണ്ടതും ജോസഫേട്ടൻ എഴുനേറ്റു ചോദിച്ചു..  മ്മ്  എന്താടാ വേലു..  
വേലു കടയിൽ തൂക്കി ഇട്ടിരിക്കുന്ന മഞ്ച ഉടുപ്പ് കാണിച്ചു കൊടുത്തു.. 
"നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇതൊക്കെ വല്യ പൈസേടെ ഉടുപ്പാ..  പൈസ ഉണ്ടോ..?  ജോസെഫേട്ടന്റെ പുച്ഛം കലർന്ന ചോദ്യം ചോദിച്ചു തീരും മുൻപ് വേലു കീശയിൽ നിന്നു മുഷിഞ്ഞ കുറെ നോട്ടുകൾ മേശമേൽ വച്ചു കൊടുത്തു.. 
സാർ രണ്ടായിരം റൂപ ഉണ്ട്..  ഡ്രെസ്സു കൊടുത്തിട്.. വേലു ദയനീയമായി പറഞ്ഞു..  
എവിടുന്നാടാ ഈ പൈസ മോഷ്ടിച്ചതാണോ..  ഇനി ഞാൻ ഇതിനു പിറകെ പുലിവാല് പിടിക്കേണ്ടി വരോ.. ജോസഫേട്ടൻ പുരികം ചുളിച്ചു ചോദിച്ചു.. 
സാർ.. അത് എന്നുടെ കാസ് സാർ.. സത്യം ഉള്ള കാസ്..  ഡ്രസ്സ്‌ കൊടുത്തിട് സാർ.. വേലു  പറഞ്ഞു.. 
മ്മ്മ് ഒന്ന് ഇരുത്തി മൂളിക്കൊണ്ടു ജോസഫേട്ടൻ ഡ്രസ്സ്‌ എടുത്തു മടക്കി ഒരു കവറിലാക്കി..  കൊടുത്തു.. കയ്യിൽ കിട്ടിയതും വേലു ഡ്രെസ്സുമായി വീട്ടിലേക്കു ഓടി.. 

വീട്ടിൽ എത്തിയ വേലുവിനു ഭയന്നു വിഷമിച്ചു നിൽക്കുന്ന  ഗൗരിയെയാണ് കണ്ടത്.. 
" എന്നാച്‌ ഡി.. " 
" നമ്മ കണ്മണി സ്കൂൾ വിട്ട് ഇനിയും വരലെ " അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.. 

ആണ്ടവനെ..  എൻ പൊന്നുക്കു എന്നാച്ചു.. ഭയപ്പെടാതെ നാൻ പത്തു വാറൻ.. ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവൻ അവളെ ആശ്വസിപ്പിച്ചു..  നീ ഇതു പുടി  നാൻ ഇപ്പൊ വറാം.. കയ്യിലെ ഉടുപ്പ് ഗൗരിയുടെ കയ്യിൽ .കൊടുത്തു അവൻ പുറത്തേക്കു ഓടി..  
നേരം ഏറെ വൈകി..  എങ്ങും ഇരുട്ട് പരന്ന് തുടങ്ങി..  വേലു കൺമണിയെ അന്വേഷിച്‌  സ്കൂളിലും വഴിയിലും എല്ലാം ഭ്രാന്തനെ പോലെ ഓടി.. എങ്ങും കൺമണിയെ കണ്ടില്ല..  അവൻ വീട്ടിൽ വന്നു കാണുമോ ഇന്ന് കരുതി വീണ്ടു വീട്ടിൽ വന്നു..  അവിടെ ഗൗരി മാത്രം മണ്ണെണ്ണ വിളക്കും പിടിച്ചു വഴിയിൽ വന്നു നിൽക്കുകയായിരുന്നു..  അവനെ കണ്ടതും അവൾ ചോദിച്ചു.. "കണ്മണി എങ്കെ "
നമ്മ പൊണ്ണു എങ്കേയും ഇല്ലടീ..  പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു..  ഇതു കേട്ടത് ഗൗരി ബോധംകേട്ടു നിലത്തു വീണു.. അവളെയും എടുത്തു വീട്ടിൽ കിടത്തി.. എന്ത് ചെയ്യണം എന്നറിയാതെ ദൈവത്തിനെ വിളിച്ചു നേരം വെളുപ്പിച്ചു അവൻ..  രാവിലെ വീടിനു വെളിയിൽ ഒരു വണ്ടി വന്നു നിൽക്കുന്നത് കണ്ടു  വേലു തല ഉയർത്തി നോക്കി..  പോലീസ് ജീപ്പ് ആണ്..  
രണ്ടു പോലീസ് കാർ ഇറങ്ങി വന്നു അവനോടു  പറഞ്ഞു..  ഡാ.  നീ ഒന്ന് ഹോസ്പിറ്റൽ വരെ വരണം.. ഇവിടെ കുറ്റിക്കാട്ടിൽ  നിന്നു ഒരു കുട്ടിയുടെ ശവം കിട്ടീട്ടുണ്ട്..  സ്കൂളിലെ യൂണിഫോം കണ്ടു അന്വേഷിച്ചപ്പോഴാണ് അത് ഇവിടുത്തെ കുട്ടിയാണോ  എന്നൊരു സംശയം താൻ ഒന്ന് ഹോസ്പിറ്റൽ വരെ വരണം.. 
വരാം  സാർ..  അവൻ വിങ്ങി കൊണ്ട് പറഞ്ഞു.. 

ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവൻ കാണുന്നത് ബെഡിൽ ജീവൻ അറ്റു കിടക്കുന്ന കണ്മണിയെയാണ്..  ഒരു റോസാപൂവിനെ ചവിട്ടി അരച്ചപോലെ..  

എൻ രാസകുമാരീ.. അലറിക്കൊണ്ട് അവൻ ബോധം കെട്ടു വീണു. 

വിടർന്നു പുഞ്ചിരിച്ചു നിൽക്കുന്ന പനിനീർ പൂവിനെ ചവിട്ടി അരച്ചപോലെ അവളുടെ ചലനം അറ്റ ശരീരം ആശുപത്രി വരാന്തയിൽ കിടന്നു.. 

എല്ലാ ചടങ്ങുകൾക്കും ശേഷം അവളെ സ്വർഗത്തിലേക്ക് പറഞ്ഞയച്ച ശേഷം വേലു വീടിന്റെ വരാന്തയിൽ വന്നിരുന്നു.. അകത്തു ഗൗരിയുടെ തേങ്ങി കരച്ചിൽ കേൾക്കാം.. പുറത്ത് വിജനമായ വഴിയിൽ കണ്ണും നട്ടു വേലു നിർവികാരനായി ഇരുന്നു..  ആരെയോ കാത്തിരിക്കുമ്പോൾ..  ചിലപ്പോൾ കൺമണിയെ ആയിരിക്കും..  അപ്പ എന്നും വിളിച്ചു നുണക്കുഴി ചിരിയോടെ അവൾ വന്നാലോ.. 
കണ്മണി ഇല്ലാത്ത രണ്ടു ദിവസങ്ങൾ കഴിഞ്ഞു.  

വേലു കച്ചവടത്തിന് പോകാറില്ല ഇപ്പൊ..  ശില്പങ്ങളിലെ ചായങ്ങൾ ഒക്കെ മാഞ്ഞു പോയത്പോലെ..  രാവിലെ മുതൽ രാത്രി വരെ തിണ്ണയിൽ ഒരൊറ്റ ഇരുപ്പാണ് അവൻ..  ഒരു ദിവസം വീടിനു മുന്നിൽ ഒരു കാറ് വന്നു നിൽക്കുന്ന ശബ്ദം കെട്ടു വേലു ഞെട്ടി എഴുനേറ്റു..  ഡോർ തുറന്നു ഒരാൾ പുറത്തേക്കു വന്നു.. ഡാ വേലു..  അയാൾ അവനെ ഉറക്കെ വിളിച്ചു..  വേലു അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ആളെ മനസിലായതു..  ജോസഫേട്ടൻ ആണ്..  റെസ്റ്റിൽസ് ഉടമ. 
വേലുവിന്റെ തോളിൽ കൈവച്ചു അയാൾ കുറച്ചു മാറി നിന്നു പറഞ്ഞു " ഡാ വേലു..  നിന്റെ വാർത്തകൾ ഒക്കെ അറിഞ്ഞു..  എനിക്ക് വല്ലാത്ത വിഷമം ആയി..  എന്ത് ചെയ്യാനാ.. വിധി  ഇന്ന് സമാധാനിക്കാം..  " ഇത്രേം പറഞ്ഞു ജോസഫേട്ടൻ വേലുവിനെ കുറച്ചൂടി ചേർത്ത് നിർത്തി മടിക്കെട്ടിൽ നിന്നു കുറച്ചു പൈസ എടുത്തു അവനു നേരെ നീട്ടി.. 
" അയ്യോ വേണ്ട സേട്ടാ.. ഇതൊന്നുമേ വേണ്ട " വേലു അത് നിരസിച്ചു.. 
പെട്ടെന്ന് വേലുന്റെ കൈ പിടിച്ചു കൊണ്ട് ജോസഫേട്ടൻ തുടർന്നു.. " ഹ.. ഡാ അതെല്ല ഡാ..  നിന്റെ മോൾക്ക്‌ പറ്റിയ കാര്യം.. അത് എന്റെ മോനു പറ്റിപോയ ഒരബദ്ധം ആണ്..  നീ ഇതിനി കേസ് ആക്കാൻ ഒന്നും നിൽക്കണ്ട..  നീ ഈ പൈസ വാങ്ങീട്ടു അതങ്ങു മറന്നു കള..  എനിക്ക് ആകെ ഉള്ള ഒരു ആൺതരിയ.. അവനെന്തേലും  പറ്റിയാൽ പിന്നെ എനിക്ക് സഹിക്കില്ല.. അതുകൊണ്ട് നീ ഇനി ആ കേസിനു പിറകെ പോകണ്ട..  ഈ പൈസ പോരെങ്കിൽ വേറെ ഇനിയും തരാം.. എന്നിട്ട് നീ ഈ നാട് വിട്ട് എങ്ങോട്ടേലും പൊയ്ക്കോ..  കേട്ടോ.. " ഒരു ദുഷ്ട്ട ചിരിയോടെ അയാൾ വേലുവിന്റെ മുഖത്തു നോക്കി ഇത്രേം പറഞ്ഞു.. 
"ഇല്ലടാ.. ദുഷ്ട്ടാ..  എൻ കുട്ടിയേ ഇപ്പടി പണ്ണ ഉണ്ട് പൈയ്യനെ നാൻ സുമ്മ വിടമാട്ടെ.. നിശ്ചയമാ..  ജയിലിൽ പൊട്ടിടുവേൻ... ഇത്രേം പറഞ്ഞു വേലു അവിടെ കിടന്നു വാവിട്ടു കരഞ്ഞു... 
എന്നാൽ അങ്ങനെ തന്നെ കാണാം ഇന്ന് ആക്രോശിച്ചു കൊണ്ട് ജോസഫേട്ടൻ കാരും എടുത്തു പോയി... 
ദിവസങ്ങൾ കടന്നു പോയി..  കൺമണിയുടെ കൊലയാളികൾ  പിടിക്കപ്പെടുകതന്നെ ചെയ്തു..  കോടതിയിൽ വാദങ്ങളും പ്രതിവാദങ്ങളും നടന്നു.. ഇന്ന് വിധിയാണ്.. വേലു ഗൗരിയേയും കൂട്ടി കോടതിയിൽ നേരത്തെ തന്നെ എത്തി..  ഇടനാഴിയിൽ കാത്തു നിന്നു..  പ്രതികളുമായി പോലീസ് വന്നു..  ചെയ്ത കുറ്റത്തിന്റെ ലാഞ്ചന തീരെ കാണാൻ ഇല്ലായിരുന്നു പ്രതികളുടെ മുഖത്തു..  കോടതി നടപടികൾ ആരംഭിച്ചു.  കോടതിക്ക് അകത്തു കയറി പിറകിലെ ഒരു ബെഞ്ചിൽ ഇരുന്നു..  വേലു വിറയാർന്ന കൈകൾ കൊണ്ട് ഗൗരിയുടെ കൈയിൽ മുറുകെ പിടിച്ചു...  ജഡ്ജ് വന്നു..  കോടതിമുറി നിശബ്ദതയിൽ മുങ്ങി.  പ്രതികളെ പോലീസ് പ്രതിക്കൂട്ടിൽ കയറ്റി നിർത്തി.  ജഡ്ജ് വിധി വായിച്ചു... 
" പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ സക്തമേലാത്തതിനാലും കേസ് തെളിയിക്കാൻ കഴിയാത്തതിനാലും..  പ്രതികളെ നിരുപാധികം വിട്ടയക്കുന്നു "
വിധി കേട്ടതും വേലുന്റെ കണ്ണിൽ ഇരുട്ട് കയരുമ്പോലെ തോന്നി.. ഭൂമി തലകീഴായി കറങ്ങുമ്പോലെ.. 
വേലു മുഖം ഉയർത്തി കോടതിയിലെ നീതി ദേവതയുടെ കയ്യിലെ ത്രാസ്സിലേക്കു നോക്കി..  അത് തുല്യം ആയിരുന്നില്ല..  ആർക്കോ വേണ്ടീട്ടു ഒരുവശം ചരിഞ്ഞു പോയിരുന്നു അത്. 
പോകാം "... 
ബെഞ്ചിൽ മുഖം അമർത്തി പൊട്ടിക്കരയുന്ന ഗൗരി യുടെ കൈ മുറുകെ പിടിച്ചു വേലു പറഞ്ഞു.. 
തങ്ങൾ ഇരിക്കുന്നത് കോടതിയിലാണെന്നു ഉള്ള ബോധം പോലും മറന്നു വാവിട്ടു  കരയുകയായിരുന്നു  അവൾ..  
എല്ലാരും പിരിഞ്ഞു പോയി..  
കോടതിക്ക് പുറത്ത് ശിക്ഷയിൽ നിന്നു രക്ഷപെട്ട പ്രതികളുടെ പൊട്ടിച്ചിരി കേൾക്കാം..  
പെയ്യാറായ കാർമേഘവും നെഞ്ചിലേറ്റി വേലു ഗൗരിയുടെ കയ്യും പിടിച്ചു കോടതിയുടെ പടികൾ ഇറങ്ങി..  പെട്ടെന്ന് പ്രതികളിൽ ഒരാൾ വേലുവിന്റെ അടുത്തേക്ക് ഓടി വന്നു അലറി കൊണ്ട് പറഞ്ഞു.. 
" ഡാ നീ എന്ത് വിചാരിച്ചു ഞങ്ങളെ അങ്ങ് തൂക്കി കൊല്ലാം  എന്നോ..  നിനക്കു ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ പറ്റില്ല..  വേണ്ടി വന്നാൽ നിന്റെ ഭാര്യയെയും ഞങ്ങൾ... 
കടന്നു പോടാ പട്ടീ.. " ഇതും പറഞ്ഞു വേലുവിന്റെ കഴുത്തു പിടിച്ചു പിറകിലേക്ക് തള്ളി.. ഒന്നും പറയാതെ വേലു എഴുന്നേറ്റു  നടക്കാൻ തുടങ്ങി..  കണ്ണുനീർ  നിറഞ്ഞു തുളുമ്പിയത് കാരണം കാഴ്ചകൾ മങ്ങി തുടങ്ങിയിരുന്നു.. പു റത്തുള്ള ശബ്ദങ്ങൾ ഒന്നും തന്നെ തന്റെ കാതിൽ വീഴാത്ത പോലെ..  വെയിലിന്റെ ചൂട് പോലും തനിക്കു അറിയുന്നില്ല..  നിർ വികാരമായ മുഖത്തോടു കൂടി വേലു നടന്നു..  ഗൗരിയേയും ചേർത്ത് പിടിച്ചു.. 

പിന്നേ വേലുവിനെ ആ നാട്ടിൽ ആരും കണ്ടിട്ടില്ല..  ആളൊഴിഞ്ഞ ആ ഒറ്റമുറി വീട്ടിൽ ഒരു മൂലയിൽ ഒരു കൃഷ്ണ ശില്പം മാത്രം കിടക്കുന്നു..  നിറം മങ്ങി.. 


Comments

Popular posts from this blog

ഉണങ്ങാത്ത തുമ്പപ്പൂ മാല..

--------------------------------------------------- അമ്മ പുതപ്പിച്ച പുതപ്പിനുള്ളിൽ നിന്ന് മെല്ലെ ഇറങ്ങി അമ്മു മോൾ വീടിന്റെ ഉമ്മറത്തേക്ക് നടന്നു..  കണ്ണ് തിരുമ്മി കൊണ്ട് നീട്ടി ഒരു കോട്ടുവാ ഇട്ട ശേഷം അവൾ മുറ്റത്തേക്ക് നോക്കി.  മഴയ്ക്ക് ഒരു ശമനവും ഇല്ല...  " തിരുവോണം ആയിട്ടും എന്തൊരു മഴയാ ഈശ്വരാ.. " അടുക്കളയിൽ നിന്ന് അമ്മ പറയുന്നത് കേട്ടു.    ഈ മഴയിൽ എങ്ങനെ പൂപ്പറിക്കാൻ ഇറങ്ങും.  അവൾ മനസ്സിൽ പറഞ്ഞു. മഴ നനയുന്നത് കണ്ടാൽ അമ്മയുടെ വക ഓണത്തല്ല് ഉറപ്പാണ്.  മുത്തശ്ശന്റെ കുടയെടുത്തു അവൾ മുറ്റത്തിറങ്ങി. മുറ്റം എല്ലാം വെള്ളം മുങ്ങിയിരുന്നു.. പറമ്പിൽ ഒക്കെ വെള്ളം കെട്ടി കിടക്കുകയാണല്ലോ. മുറ്റത്തിന്റ കോണിൽ ഉള്ള മാവിൽ ഒരു കാക്ക നനഞ്ഞിരിപ്പുണ്ട്..   " നിനക്കു ഓണം ഇല്ലേ കാക്കേ..  പൂക്കാലം ഇടണ്ടേ..?? " അവൾ കാക്കയോട് ഉറക്കെ ചോദിച്ചു.  ആ ചോദ്യത്തിനുള്ള ഉത്തരം തന്നത് അമ്മ ആയിരുന്നു... തവിയുമായ് ഉമ്മറത്ത് തന്നെ നോക്കി കളി തുള്ളി നിക്കയാണ് അമ്മ..  "ഡി ഇങ്ങട്ടു കയറി വാ..  മഴയത്തു നിന്ന് പനി പിടിപ്പിച്ചുവെക്കാൻ.. "  പെട്ടെന്ന് അമ്മു അകത്തേക്ക് ഓടി കയറി..  മുത്തശ്ശന്റെ കിടക്കുന്ന

കാത്തിരിപ്പ്

"ന്തിനാ വാസു ന്റെ ഇല്ല ഡ്രെസ്സും എടുത്തു പെട്ടിയിൽ വയ്ക്കുന്നെ.?  രണ്ടീസം കഴിഞ്ഞാൽ നീ എന്നെ എങ്ങോട്ട് കൂട്ടികൊണ്ടു വരില്ലേ..??  " ദേവു അമ്മ ആശങ്കയോടെ മകനോട് ചോദിച്ചു.  " മ്മ്..  ബിസിനസ്‌ ടൂർ കഴിഞ്ഞു ഞാനും പ്രിയയും ഒരുമിച്ചു വന്നോളാം അമ്മയെ കൂട്ടികൊണ്ട് വരാൻ.. " മുഖത്തു നോക്കാതെ വാസു മറുപടി പറഞ്ഞു കുളിക്കാനായി കയറി.  " രണ്ടീസം കഴിഞ്ഞാൽ ഓണം അല്ലേ..??  ഈ യാത്ര ഒഴിവാക്കി കൂടായിരുന്നോ പ്രിയേ നിങ്ങള്ക്ക്..??  അമ്മ ചോദിച്ച പെട്ടെന്ന് ചോദിച്ച ചോദ്യം  കേട്ടു പ്രിയ ഒന്ന് ഞെട്ടി..  "അത് പിന്നെ അമ്മേ..  വാസുവിന് പ്രൊമോഷനു സാധ്യത ഉണ്ടെന്ന പറയുന്നേ അപ്പൊ പിന്നെ..  പാതി വഴിയിൽ മറുപടി നിർത്തി അവൾ അകത്തേക്ക് പോയി..  ഈ കുട്ടിയോളുടെ ഒരു കാര്യം..  ദേവു അമ്മ നെടുവീർപ്പ് ഇട്ടുകൊണ്ട് സ്വയം പറഞ്ഞു..  അടുത്ത ദിവസം രാവിലെ വാസു അമ്മയെ വിളിച്ചു ഉണർത്തി.  " അമ്മേ പോകണ്ടേ എഴുന്നേൽക്ക്.... " ദേവു അമ്മ പതിയെ എഴുനേറ്റു..  പ്രഭാത  കർമങ്ങൾ ചെയ്തു..  ഉമ്മറത്തേക്ക് വന്നു.  "വാ അമ്മേ ചായ കഴിക്കാം " വാസു വിളിച്ചു..  മ്മ് വരാം..  ദേവു അമ്മ പതുക്കെ ഡൈനിങ് ടേബിൾ നു അടുത്തെത്തി.